Film News

നയൻതാര-വിഗ്നേഷ് വിവാഹ വിഡിയോ സ്‌ട്രീമിംഗ്‌ നെറ്റ്ഫ്ലിക്‌സ് പിന്മാറിയെന്ന് റിപ്പോർട്ട്

നയൻ‌താര - വിഘ്‌നേഷ് ശിവൻ വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി. വിവാഹ ശേഷം ഒരു മാസം കഴിഞ്ഞ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിഘ്‌നേഷ് ശിവൻ വിവാഹ ദിവസമെടുത്ത ഫോട്ടോകൾ പങ്കുവെച്ചിരുന്നു. അതിനെ തുടർന്നാണ് നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ നിന്നും പിന്മാറിയതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ജൂൺ 9നായിരുന്നു നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. റിപ്പോർട്ടുകൾ പ്രകാരം വിവാഹ ചെലവ് മുഴുവനും വഹിച്ചത് നെറ്റ്ഫ്ലിക്‌സാണ്. താമസവും, ഭക്ഷണവും ഉൾപ്പെടെ വിവാഹത്തിനായി ഒരു ചില്ല് കൊട്ടാരവും നെറ്റ്ഫ്ലിക്സ് ഒരുക്കിയിരുന്നു. 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് വിവാഹത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്.

മണിരത്‌നം, ഷാരൂഖ് ഖാൻ, രജനികാന്ത്, എ ആർ റഹ്മാൻ, ജ്യോതിക, സൂര്യ, വിജയ് സേതുപതി, അനിരുദ്ധ്, അറ്റ്ലീ തുടങ്ങിയവരുടെ ഒപ്പമുള്ള ചിത്രങ്ങളാണ് വിഘ്‌നേഷ് ശിവൻ പങ്കുവെച്ചത്. വിവാഹ ചിത്രങ്ങൾ ഷെയർ ചെയ്യാനുള്ള കാലതാമസം ശരിയാവില്ല. അത് തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ താൽപര്യം കുറയ്ക്കുമെന്നാണ് വിഘ്‌നേഷ് ശിവൻ പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.

'കാതുവാക്കുള്ള രണ്ട് കാതലാണ്' വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത അവസാന ചിത്രം. വിജയ് സേതുപതിക്കും, സമന്തക്കുമൊപ്പം നയൻതാരയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു. 'നാനും റൗഡി താൻ' എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവനും നയൻതാരയും ആദ്യമായി ഒന്നിച്ചത്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT