Film News

'100 കോടി ക്ലബ്ബിൽ മൂന്നാം വട്ടം മോഹൻലാൽ', നേര് ബോക്‌സ് ഓഫിസ് നേട്ടം 26-ാം ദിവസം

ആഗോള ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ട് മോഹൻലാൽ ചിത്രം നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഡിസംബർ 21 നായിരുന്നു റിലീസ് ചെയ്തത്. പുറത്തിറങ്ങി 26 ദിവസം കൊണ്ടാണ് ചിത്രം 100 കോടി പിന്നിട്ടത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിങ്ങളുടെ സ്നേഹത്തിന് നന്ദി. നേര് 100 കോടി ക്ലബ്ബിൽ ചേരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രവർത്തകർക്കും പിന്തുണക്കാർക്കും നന്ദി എന്ന വാർത്ത പങ്കുവച്ചു കൊണ്ട് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മോഹൻലാലിൻറെ കരിയറിലെ മൂന്നാമത്തെ 100 കോടി ചിത്രമാണ്. നേര്. പുലിമുരുകൻ, ലൂസിഫർ എന്നിവയാണ് മറ്റു രണ്ടു സിനിമകൾ. ഒൻപത് ദിവസം കൊണ്ടായിരുന്നു നേര് 50 കോടി പിന്നിട്ടത്. ക്രിസ്മസ് റിലീസായ സലാർ, ഡങ്കി എന്നീ സിനിമകളെ കളക്ഷനിൽ പിന്നിലാക്കിയാണ് നേര് മലയാളം ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയത്. ദൃശ്യം 2, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു നേര്. മോഹൻലാലിന്റെ തിരിച്ചു വരവും അനശ്വര രാജന്റെ മികച്ച പ്രകടനവും ചിത്രത്തിൽ പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. നേര് എന്ന ചിത്രത്തിന്റെ തിരക്കഥയുടെ ബ്രില്ലൻസ് തന്നെയാണ് നേരിലേക്ക് തന്നെ ആകർഷിച്ച ഘടകമെന്ന് മുമ്പ് മോഹൻലാൽ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നേരിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രം കൂടിയാണിത്. നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് മുമ്പേ പറഞ്ഞിരുന്നു. ചിത്രത്തിൽ അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ​ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്. സീക്കിങ് ജസ്റ്റിസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT