Film News

'കൊള്ളയിൽ കഥാപാത്രങ്ങളുടെ ബാക്‌സ്റ്റോറിയില്‍ വ്യക്തതയുണ്ടായിരുന്നു';സ്റ്റീരിയോടൈപ്പുകൾ തകര്‍ക്കാന്‍ ശ്രമിച്ചു: നെല്‍സണ്‍ ജോസഫ്

ഹൈസ്റ്റ് പ്രമേയമായെത്തുന്ന സിനിമകളിലെല്ലാം സ്ഥിരമായി വരുന്ന എലമെന്റുകളെ തകര്‍ക്കാന്‍ 'കൊള്ള' എന്ന ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ടെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നെല്‍സണ്‍ ജോസഫ്. ലീഡ് കഥാപാത്രങ്ങളുടെ ബാക്ക് സ്റ്റോറിയില്‍ തങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരുന്നെന്നും കേരളത്തിന് അകത്തും പുറത്തും നടന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് പഠിക്കാനുള്ള ശ്രമം തങ്ങള്‍ നടത്തിയിരുന്നന്നും നെല്‍സണ്‍ ജോസഫ് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്ത് രജിഷ വിജയന്‍, പ്രിയ പ്രകാശ് വാര്യര്‍ വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കൊള്ള'. സിനിമയക്ക് ഒരു നിശ്ചിത റെഫറന്‍സ് പോയിന്റ് ഉണ്ടായിരുന്നില്ലെന്നും ഹൈസ്റ്റ് പ്രമേയമായി വരുന്ന ചിത്രങ്ങളെല്ലാം സിനിമയ്ക്ക് വേണ്ടി കാണാന്‍ ശ്രമിച്ചിരുന്നെന്നും നെല്‍സണ്‍ ജോസഫ് പറയുന്നു.

നെല്‍സണ്‍ ജോസഫ് പറഞ്ഞത്

ഹൈസ്റ്റ് ചിത്രങ്ങളില്‍ സ്ഥിരമായി വരുന്ന എലമെന്റ്സ് എന്നത് തിരിച്ചറിയുകയും സാധിക്കുമെങ്കില്‍ അത് ബ്രേക്ക് ചെയ്യാനുള്ള ശ്രമവും ഉണ്ടായിരുന്നു. കൊള്ളയിലെ ലീഡ് കഥാപാത്രങ്ങളായ ആനിയുടെയും ശില്പയുടെയും കഥാപാത്ര രൂപീകരണത്തില്‍ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരുടെ ബാക്സ്റ്റോറിയില്‍ ഞങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരുന്നു, അത് സിനിമയില്‍ പൂര്‍ണമായും കാണിച്ചിട്ടില്ലെങ്കിലും. അതല്ലാതെ, കേരളത്തിലും പുറത്തുമായി നടന്ന ഇത്തരം കേസുകളെ കുറിച്ച് അറിയാനും അതിനെ പഠിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ചിത്രത്തില്‍ അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കവര്‍ച്ച പ്രമേയമാക്കി എത്തിയ ചിത്രത്തിന്റെ കഥ സഞ്ജയ്-ബോബി കൂട്ടുകെട്ടിന്റെതാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സന്‍ ജോസഫും ചേര്‍ന്നാണ്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT