Film News

രജനികാന്തിന്റെ 'തലൈവര്‍ 169'; സംവിധാനം നെല്‍സണ്‍ ദിലീപ്കുമാര്‍

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണിത്. സണ്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മ്മാണം.

വിജയ് ചിത്രമായ ബീസ്റ്റിന് ശേഷം നെല്‍സണ്‍ പ്രഖ്യാപിക്കുന്ന ചിത്രമാണിത്. ശിവകാര്‍ത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഡോക്ടറും തിയേറ്ററില്‍ വന്‍ വിജയമായിരുന്നു.

ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധായകന്‍. നെല്‍സണൊപ്പം അനിരുദ്ധ് ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രജനികാന്തിന്റെ 'പേട്ട', 'ദര്‍ബാര്‍' എന്നീ ചിത്രങ്ങളിലും അനിരുദ്ധാണ് സംഗീതം ചെയ്തത്.

അതേസമയം നെല്‍സണ്‍-വിജയ് ചിത്രമായ ബീസ്റ്റ് ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്ന്. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. രജനികാന്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ബീസ്റ്റ് റിലീസിന് ശേഷമായിരിക്കും ആരംഭിക്കുക.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT