Film News

ആഷിക് അബുവിന്‍റെ നീലവെളിച്ചം ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തലശേരി, പിണറായിയിലാണ് ഷൂട്ടിങ്.

ടൊവിനൊ തോമസ്, റിമ കല്ലിങ്ങൽ, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരുടെ പേരുകൾ പുറത്തുവിട്ടാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചത്.

ഇതുകൂടാതെ, നേരത്തെ പ്രഖ്യാപിച്ച പല പേരുകളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഷൈജു ഖാലിദിന് പകരം ഗിരീഷ് ഗംഗാദരനാണ് ക്യാമറ ചലിപ്പിക്കുന്നത്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം നിര്‍വഹിക്കുന്നത്. എഡിറ്റർ സൈജു ശ്രീധരൻ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ എന്നിവരും നീലവെളിച്ചത്തിന്‍റെ ഭാഗമാകുന്നു.

ടൊവിനൊ തോമസ്, റിമ കല്ലിങ്ങൽ, റോഷൻ മാത്യൂ എന്നിവരെക്കൂടാതെ രാജഷ് മാധവൻ, ഉമ കെപി, പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒ.പി.എം സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മത്തിൽ അണിയറപ്രവർത്തകരോടൊപ്പം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, എം.വി ജയരാജൻ, കെ.കെ ഷൈലജ ടീച്ചർ, കിൻഫ്ര റീജ്യണൽ മാനേജർ മുരളി കൃഷ്ണൻ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.

1964ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുടെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT