Film News

ബഷീറായി ഭാര്‍ഗ്ഗവിനിലയിത്തിലേക്ക് ടൊവിനോ; 'നീലവെളിച്ചം' ഫസ്റ്റ് ലുക്ക്

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവിനിലയം' എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ച'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ ബഷീര്‍ എന്ന കഥാപാത്രമാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. ടൊവിനോയാണ് ബഷീറായി ചിത്രത്തിലെത്തുന്നത്.

ടൊവിനോയ്ക്ക് പുറമെ റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെ.പി, പൂജ മോഹന്‍രാജ്, ദേവകി ഭാഗി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 'നീലവെളിച്ച'ത്തിന്റെ പ്രഖ്യാപന സമയത്ത് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. പിന്നീട് ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം അവര്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

എ വിന്‍സന്റിന്റെ സംവിധാനത്തില്‍ 1964ല്‍ പുറത്തിറങ്ങിയ 'ഭാര്‍ഗ്ഗവിനില'യത്തിന്റെ പുനരാവിഷ്‌കാരമാണ് 'നീലവെളിച്ചം'. മധു, പ്രംനസീര്‍, വിജയ നിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു 'ഭാര്‍ഗ്ഗവിനിലയ'ത്തിലെ താരങ്ങള്‍. ബഷീറിന്റെ 'നീലവെളിച്ചം' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് 'ഭാര്‍ഗ്ഗവിനിലയ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

തലശേരിയിലെ പിണറായിയാണ് 'നീലവെളിച്ച'ത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒപിഎം സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം. ബിജിപാല്‍-റെക്‌സ് വിജയന്‍ എന്നിവരാണ് സംഗീത സംവിധാനം. എഡിറ്റര്‍-ജ്യോതിഷ് ശങ്കര്‍. ഈ വര്‍ഷം ഡിസംബറിലാണ് ചിത്രം തിയേറ്ററിലെത്തുക.

4.52 മില്യൺ ടിക്കറ്റുകൾ; ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പനയിൽ ഓൾ ടൈം റെക്കോർഡിട്ട് ലോക

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി, ഇടക്കാല ഉത്തരവില്‍ കേന്ദ്രത്തിന് തിരിച്ചടി

എമ്മി അവാർഡ്‌സ് 2025: പുരസ്കാരങ്ങൾ വാരിക്കൂട്ടി അഡോളസെൻസ്, 15-ാം വയസിൽ ചരിത്ര നേട്ടവുമായി ഓവൻ കൂപ്പർ

ആ കാര്യത്തില്‍ ഞാന്‍ ദുല്‍ഖറുമായി ബെറ്റ് പോലും വച്ചിട്ടുണ്ട്: ചന്തു സലിം കുമാര്‍

ജിഡിആർഎഫ്എ ദുബായ്ക്ക് 2025-ലെ മികച്ച ഇന്‍റഗ്രേറ്റഡ് സ‍ർക്കാർ കമ്മ്യൂണിക്കേഷന്‍ പുരസ്കാരം

SCROLL FOR NEXT