Film News

ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) റെയ്ഡ്. മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് റെയ്ഡ് നടക്കുന്നത്. നിലവില്‍ എന്‍സിബി വീട്ടില്‍ പരിശോധന നടത്തുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോളിവുഡ് യുവതാരം അനന്യ പാണ്ഡേയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡിന് പുറമെ അനന്യയോട് ഇന്ന് രണ്ട് മണിക്ക് മുന്‍പ് എന്‍സിബിയുടെ മുന്‍പില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ന് മകനെ കാണാന്‍ ഷാരൂഖ് ജയിലില്‍ എത്തിയത് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യന്‍ ഖാന്‍ മൂന്ന് ആഴ്ച്ചയായി ജയിലിലാണ്. കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മകനെ കാണാന്‍ ഷാറൂഖ് ജയിലില്‍ എത്തിയത്.

മയക്കുമരുന്ന് ഇടപാടിനെ കുറിച്ച് ഒരു പുതുമുഖ നടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ ചാറ്റ് എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വാട്ട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍സിബി കോടതിയില്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT