Film News

മേഘ്‌നയെയും കുഞ്ഞിനെയും കണ്ട് നസ്രിയയും ഫഹദും

നടി മേഘ്‌ന രാജിനെയും കുഞ്ഞിനെയും കാണാന്‍ നസ്രിയയും ഫഹദും ബെംഗളൂരുവിലെത്തി. പ്രസവം നടന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് നസ്രിയയും ഫഹദും മേഘ്‌നയെയും കുഞ്ഞിനെയും കണ്ടത്. മേഘ്‌നയുടെ അടുത്ത സുഹൃത്താണ് നസ്രിയ.

ഫഹദ് ഫാസിലും നസ്രിയയും ബെംഗളൂരുവിലെ ആശുപത്രിയിലെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മേഘ്‌നയ്ക്ക് കുഞ്ഞ് ജനിച്ച സന്തോഷം നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 'ജൂനിയര്‍ ചീരൂ, വെല്‍ക്കം ബാക്ക് ഭായീ'എന്നായിരുന്ന നസ്രിയയുടെ കുറിപ്പ്.

മേഘ്‌നയ്ക്കും ചിരഞ്ജീവിക്കും കുഞ്ഞ് ജനിച്ച കാര്യം സഹോദരന്‍ ധ്രുവയാണ് അറിയിച്ചത്. കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്. ചിരഞ്ജീവി മരിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് ഗര്‍ഭിണിയാണെന്ന വിവരം മേഘ്‌ന പുറത്ത് വിട്ടത്. ബേബു ഷവറിലെ ചിത്രങ്ങളും ധ്രുവ വാങ്ങിയ തൊട്ടിലും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT