Film News

ഇത് ലീല തോമസ്; 'അണ്ടേ സുന്ദരാനികി'യുമായി നസ്രിയ

നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്കു ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. ചിത്രത്തിലെ നസ്രിയയുടെ ക്യാരക്ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലീല തോമസ് എന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. നാനിയാണ് ചിത്രത്തിലെ നായകന്‍.

ജൂണ്‍ 10നാണ് റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായ 'അണ്ടേ സുന്ദരാനികി' റിലീസ് ചെയ്യുന്നത്. മൈത്രീ മൂവീസാണ് നിര്‍മ്മാണം. വിവേക് ആത്രേയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. മണിയറയിലെ അശോകനാണ് അവസാനമായി റിലീസ് ചെയ്ത നസ്രിയയുടെ ചിത്രം.

നദിയ മൊയ്തു, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. നാനിയുടെ 28ാമത്തെ ചിത്രം കൂടിയാണിത്. നികേത് ബൊമ്മിയാണ് ഛായാഗ്രാഹകന്‍. സംഗീതം വിവേക് സാഗര്‍.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT