Film News

കാക്കിയിൽ ഗൗരവം വിടാതെ ചാക്കോച്ചനും ജോജുവും നിമിഷയും, നായാട്ട് ഏപ്രിൽ 8ന്

ദുൽഖർ സൽമാൻ ചിത്രം 'ചാർലി'ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'നായാട്ട്' ഏപ്രിൽ എട്ടിന് തീയറ്ററുകളിൽ റിലീസ് ചെയ്യും . കുഞ്ഞാക്കോ ബോബന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി അറിയിച്ചത് . പോലീസ് വേഷത്തിൽ ഗൗരവത്തോടെ നോക്കുന്ന കുഞ്ചാക്കോ ബോബനെയും ജോജു ജോർജിനെയും, നിമിഷ സജയനെയുമാണ് റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിൽ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

'ജോസഫ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് രചന നിർവ്വഹിക്കുന്നത്. ചിത്രം ത്രില്ലറാണെങ്കിലും 'ജോസഫ്' പോലെ ഒരു കുറ്റാന്വേഷണ കഥ അല്ലെന്ന് ഷാഹി 'ദ ക്യു'വിനോട് പറഞ്ഞിരുന്നു. അനിൽ നെടുമങ്ങാട്, യമ തുടങ്ങിയവരും ചിത്രത്തലുണ്ട്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ​അൻവർ അലിയാണ് ഗാനരചന. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്നാര്‍, കൊടൈക്കനാല്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

'നായാട്ട്' മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുക്കൊണ്ട് നടൻ പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ചിലപ്പോൾ വേട്ടക്കാർതന്നെ വേട്ടയാടപ്പെടുന്നു' എന്നായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററിന്റെ ടാഗ് ലൈൻ.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT