Film News

പിറന്നാൾ ആശംസകൾ, നയൻതാരയുടെ ക്യാരക്റ്റര്‍ പോസ്റ്റർ പുറത്തുവിട്ട് 'നിഴൽ' ടീം

മലയാള സിനിമ 'നിഴലി'ന്റെ സെറ്റിൽ വെച്ചാണ് ഇത്തവണ തെന്നിന്ത്യന്‍ നായിക നയൻതാരയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് 'നിഴലി'ലെ നയന്‍താരയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴൽ' ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ നാല്പത്തിനാലാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്.

ദീപക് ഡി മേനോൻ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. സംവിധായകനൊപ്പം അരുൺലാൽ എസ്പിയും ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈനിംഗ് - അഭിഷേക് എസ് ഭട്ടതിരി, ടൈറ്റിൽ ഡിസൈൻ - നാരായണ ഭട്ടതിരി, റോണക്സ് സേവ്യർ - മേക്കപ്പ്. ഡിക്‌സൺ പൊഡുത്താസ് - പ്രൊഡക്ഷൻ കൺട്രോളർ, ഉമേഷ് രാധാകൃഷ്ണൻ - ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജിനു വി നാഥ്, കുഞ്ഞുണ്ണി സിഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്

ആൻറോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെൻറ്പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആൻറോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളമാണ് പ്രധാന ലൊക്കേഷൻ. നയൻതാര കേന്ദ്രകഥാപാത്രമായി എത്തിയ തമിഴ് ചിത്രം 'മൂക്കുത്തി അമ്മന്‍' ആണ് അടുത്തിടെ റിലീസ് ചെയ്ത ചിത്രം. റൗഡി പിക്ച്ചേഴ്സ് നിർമ്മിച്ച് നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന 'നേട്രികൺ' ആണ് അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രം.

nayanthara's character poster on her birthday from nizhal movie

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT