Film News

വാലന്റൈന്‍ ദിനത്തില്‍ പ്രഖ്യാപിച്ചു, ലോക്ക് ഡൗണ്‍ മൂലം നീണ്ടു; ഒടുവില്‍ വിഗ്നേഷിന്റെ ത്രികോണ പ്രണയകഥ ചിത്രീകരണത്തിന്

'നാനും റൗഡി താന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിഗ്നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍ താരയും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന 'കാതുവാക്കുള രെണ്ടു കാതല്‍' ചിത്രീകരണം തുടങ്ങി. 2020 വാലന്റൈന്‍സ് ഡേ ദിനത്തില്‍ പ്രഖ്യാപിച്ച സിനിമ ലോക്ക് ഡൗണും കൊവിഡും മൂലം അനിശ്ചിതമായി നീളുകയായിരുന്നു.

സമാന്ത അക്കിനേനിയാണ് മറ്റൊരു നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിജയ് സേതുപതി അഭിനയിക്കുന്ന രംഗങ്ങളാണ് ഷൂട്ട് ചെയ്ത് തുടങ്ങിയത്. മലയാള ചിത്രമായ 'നിഴല്‍' പൂര്‍ത്തിയാക്കി നയന്‍താര 'കാതുവാക്കുള രെണ്ടു കാതലി'ല്‍ ജോയിന്‍ ചെയ്യും. സമാന്ത ഈ മാസം അവസാനത്തോടെയും ചിത്രീകരണത്തിനെത്തും.

ത്രികോണ പ്രണയമാണ് സിനിമയുടെ പ്രമേയം. രണ്ട് വര്‍ഷം മുമ്പ് തന്നെ വിഗ്നേഷ് ശിവന്‍ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍നായികമാര്‍ ഒരുമിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കാതുവാക്കുള രെണ്ടു കാതലിനുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നെട്രിക്കണ്‍ എന്ന ചിത്രമാണ് നയന്‍താരയുടെ ഇനി റിലീസ് ചെയ്യാനുള്ളത്. വിഗ്നേഷ് ശിവന്റെ റൗഡി പിക്‌ചേഴ്‌സാണ് നെട്രിക്കണ്‍ നിര്‍മ്മിക്കുന്നത്. നയന്‍താരയും വിഗ്നേഷും നിര്‍മ്മിക്കുന്ന റോക്കി എന്ന സിനിമയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

Kaathuvaakula Rendu Kadhal, starring Vijay Sethupathi, Nayanthara and Samantha Akkineni

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT