Film News

ലൂസിഫര്‍ തെലുങ്കില്‍ ചിരഞ്ജീവിക്കൊപ്പം നയന്‍താരയും, പ്രിയദര്‍ശിനി രാംദാസിന്റെ റോളിലെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ നയന്‍താര നായികയായെത്തുമെന്ന് റിപ്പോര്‍ട്ട്. ചിരഞ്ജീവി ചിത്രത്തില്‍ നായകനായെത്തുമ്പോള്‍ നയന്‍താര മലയാളത്തില്‍ മഞ്ജുവാര്യര്‍ ചെയ്ത കഥാപാത്രമായെത്തുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ജനുവരി 21ന് ഹൈദരാബാദില്‍ നടക്കും.

പ്രിയദര്‍ശിനി രാം ദാസിന്റെ പേരില്‍ സുഹാസിനി, വിജയശാന്തി, ഖുഷ്ബു, നാദിയ മൊയ്ദു, രമ്യ കൃഷ്ണ തുടങ്ങിയവരുടെയക്കം പേരുകള്‍ നേരത്തെ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ നയന്‍താര തന്നെയാകും ഈ റോളിലെത്തുകയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം ചെയ്യാനായി നടി സമ്മതം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. മോഹന്‍രാജയ്‌ക്കൊപ്പം തനി ഒരുവന്‍, വേലൈക്കാരന്‍ എന്നീചിത്രങ്ങള്‍ നയന്‍താര ചെയ്തിട്ടുണ്ട്. സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് നയന്‍താരയും ചിരഞ്ജീവിയും ഒന്നിച്ചത്.

ലൂസിഫര്‍ തെലുങ്ക് റീമേക്ക്, പ്രഭാസ് ചിത്രം 'സഹോ' ഒരുക്കിയ സുജീത് സംവിധാനം ചെയ്യുമെന്നായിരുന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍. പിന്നീട് തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ഡയറക്ടര്‍ വി.വി വിനായക് ലൂസിഫര്‍ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. സുജീത് തയ്യാറാക്കിയ തിരക്കഥയില്‍ ചിരഞ്ജീവി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലയാണ് പുതിയ സംവിധായകനായി തിരച്ചില്‍ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് മോഹന്‍രാജ ചിത്രം സംവിധാനം ചെയ്യുമെന്ന സ്ഥിരീകരണമുണ്ടായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രം ജനുവരി 21ന് പ്രഖ്യാപിക്കുമെങ്കിലും മാര്‍ച്ചില്‍ മാത്രമാകും ചിത്രീകരണം ആരംഭിക്കുക. എന്‍.വി.പ്രസാദും കൊനിഡേല പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Nayanthara to join Chiranjeevi in Lucifer Telugu remake

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT