Film News

സമാധാനത്തോടെ ഇരുന്നാല്‍ 12 മണിക്കൂര്‍ കൂടി ജീവനോടെ ഇരിക്കാം: 'O2' ടീസര്‍, നയന്‍താരയുടെ സര്‍വൈവല്‍ ത്രില്ലര്‍

നയന്‍താര കേന്ദ്ര കഥാപാത്രമായ ഒക്‌സിജന്‍ (O2) എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജി എസ് വിക്‌നേഷ് സംവിധാനം ചെയ്ത ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറാണെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

നയന്‍താരയ്ക്ക് പുറമെ ജാഫര്‍ ഇടുക്കിയും ചിത്രത്തിലുണ്ട്. 2021ലാണ് O2വിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. നിലവില്‍ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്.

എസ് ആര്‍ പ്രഭു, എസ് ആര്‍ പ്രകാശ് ബാബു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അതേസമയം ഗോള്‍ഡ്, ലയണ്‍, കണക്ട്, ഗോഡ്ഫാദര്‍ എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താര ചിത്രങ്ങള്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT