Film News

നയന്‍താര വീണ്ടും മലയാളത്തില്‍, വൈറലായി ലൊക്കേഷന്‍ സ്റ്റില്‍

പുതിയ ചിത്രം 'നിഴലി'ന്റെ ഷൂട്ടിങ്ങിനായി നയൻതാര കൊച്ചിയിലെത്തി. 25 ദിവസം താരം ലൊക്കേഷനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചി കടൽതീരത്തുനിന്നുളള നയൻതാരയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴൽ' ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ നാല്പത്തിനാലാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്.

ദീപക് ഡി മേനോൻ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. സംവിധായകനൊപ്പം അരുൺലാൽ എസ്പിയും ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈനിംഗ് - അഭിഷേക് എസ് ഭട്ടതിരി, ടൈറ്റിൽ ഡിസൈൻ - നാരായണ ഭട്ടതിരി, റോണക്സ് സേവ്യർ - മേക്കപ്പ്. ഡിക്‌സൺ പൊഡുത്താസ് - പ്രൊഡക്ഷൻ കൺട്രോളർ, ഉമേഷ് രാധാകൃഷ്ണൻ - ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജിനു വി നാഥ്, കുഞ്ഞുണ്ണി സിഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്

ആൻറോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെൻറ്പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആൻറോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളമാണ് പ്രധാന ലൊക്കേഷൻ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT