Film News

'ഞങ്ങള്‍ സന്തുഷ്ടരാണ്', കൊവിഡ് വാര്‍ത്തയോട് പ്രതികരിച്ച് നയന്‍താരയും വിഗ്നേശ് ശിവനും, വീഡിയോ

കൊവിഡ് ബാധിച്ചു എന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി നയന്‍താരയും സംവിധായകന്‍ വിഗ്നേശ് ശിവനും. ഇരുവരുടെയും രസകരമായ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. തങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ സങ്കല്‍പ്പം മാത്രമാണെന്ന് വിഗ്നേശ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഞങ്ങളെ കുറിച്ചുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെയാണ് കാണുന്നത്. മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഭാവനയിലൂടെ മെനഞ്ഞെടുത്തതാണ് കൊറോണ വാര്‍ത്തകള്‍. എന്തായാലും ഞങ്ങളെ സ്‌നേഹിക്കുന്നവരോട്, ഞങ്ങള്‍ സന്തുഷ്ടരാണ്.. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകളും, തമാശക്കാരെയും കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ', ഇന്‍സ്റ്റഗ്രാമില്‍ വിഗ്നേശ് ശിവന്‍ കുറിച്ചു.

ഇരുവരും കുട്ടികളുടെ മുഖത്തിന് സമാനമായി പ്രത്യക്ഷപ്പെടുന്ന വീഡിയോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തില്‍ തമിഴ്‌നാട്ടിലെ ഒരു പ്രാദേശിക പത്രത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നായിരുന്നു പ്രചരണം.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT