Film News

നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കോവിഡ് ഇല്ല; പ്രചരണം വ്യാജം

THE CUE

നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്നേശ് ശിവനും കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജമെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലെ പ്രാദേശിക പത്രത്തിലാണ് തെറ്റായ വാർത്ത പ്രചരിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന വാർത്ത പരന്നത്.

അഭിനേതാക്കളും ടെക്നീഷ്യൻസുമടക്കം ധാരാളം സിനിമാ പ്രവർത്തകർ താമസിക്കുന്ന ഇടമാണ് ചെന്നൈ നഗരം. ഉയർന്നുവരുന്ന കോവിഡ് കണക്കുകളെ തുടർന്ന് വളരെ മുമ്പ് തന്നെ ചെന്നൈയിലെ 'കോടമ്പാക്കം', 'വത്സരവാക്കം' എന്നീ സ്ഥലങ്ങൾ അതിതീവ്ര മേഖലകളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യജ വാർത്തകൾ പ്രചരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത് വ്യാജവാർത്തയാണെന്നും ചെന്നൈയിലെ വീട്ടിൽ ഇരുവരും പൂർണ്ണ ആരോഗ്യത്തോടെ ഉണ്ടെന്നും നയൻതാരയുടേയും വി ഗ്നേശിന്റെയും അടുത്ത വൃത്തങ്ങള്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു. സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകളെ തുടർന്ന് നയൻ‌താരയും വിഗ്നേശും എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ലോക്ഡൗൺ സമയത്ത് ഇരുവരുടേയും വിവാഹം നടന്നേക്കുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. നയൻ‌താരയോ വി​ഗ്നേശോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

അഞ്ജലിയെയും കൽക്കി കൊച്ച്ലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഗ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന തന്റെ നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ തിരക്കിലാണ് താരം. ആർ‌ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്നൊരുക്കിയ 'മുകുത്തി അമ്മൻ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര. മെയ് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT