Film News

'എന്റെ കഴിവില്‍ വിശ്വസിച്ച് ആ സിനിമ വേണ്ടെന്ന് വെച്ചു'; കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് നയന്‍താര

സിനിമ ജീവിതത്തിന്റെ തുടക്കത്തില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി നയന്‍താര. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പ്രതികരണം.

അഭിനയ ജീവിതത്തിന്റെ തുടക്കത്തിലായിരുന്നു നയന്‍താരയ്ക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നത്. ചില വിട്ടുവീഴ്ച്ചകള്‍ ചെയ്യുകയാണെങ്കില്‍ വലിയൊരു സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രം തരാമെന്നായിരുന്നു നയന്‍താരയോട് പറഞ്ഞത്. എന്നാല്‍ തനിക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട് ധൈര്യത്തോടെ ആ സിനിമ വേണ്ടെന്ന് വെച്ചു എന്ന് നടി വ്യക്തമാക്കി.

ഇത് ആദ്യമായല്ല തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവം ഒരു നടി തുറന്ന് പറയുന്നത്. നയന്‍താരയ്ക്ക് മുന്‍പ് നടി അനുഷ്‌ക ഷെട്ടിയും ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. 2020ലാണ് അനുഷ്‌ക ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം കണക്റ്റാണ് അവസാനമായി റിലീസ് ചെയ്ത നയന്‍താരയുടെ സിനിമ. അശ്വിന്‍ ശരവണനാണ് ചിത്രത്തിന്റെ സംവിധാനം. നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും റൗഡി പിക്ക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനാണ് ഇനി വരാനിരിക്കുന്ന നയന്‍താര ചിത്രം.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT