Film News

തിരിച്ചുവരവിന് പ്രചോദനമായത് മഞ്ജു ചേച്ചി: 'ഒരുത്തീ'യെ കുറിച്ച് നവ്യ നായര്‍

ഒരിടവേളയ്ക്ക് ശേഷം വി.കെ പ്രകാശിന്റെ 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. സിനിമയിലേക്കുള്ള തിരിച്ചുവരവിന് തനിക്ക് പ്രചോദനമായത് മഞ്ജു വാര്യരാണെന്ന് നവ്യ പറയുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയിലാണ് നവ്യ മഞ്ജുവിനെ കുറിച്ച് പറഞ്ഞത്.

'മഞ്ജു ചേച്ചി എപ്പോഴും ഇന്‍സ്പിരേഷന്‍ തന്നെയായിരുന്നു. മഞ്ജു ചേച്ചി പൊളിയാണ്', എന്നാണ് തിരിച്ച് വരവിനുള്ള പ്രചോദനം മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് നവ്യ മറുപടി കൊടുത്തത്.

അതേസമയം 'ഒരുത്തീ'യുടെ പ്രിവ്യൂ ഇന്ന് രാവിലെ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതിയത് കൊണ്ടും കഥാപാത്രം വളരെ ഡെപ്ത്ത് ഉള്ളത് ആയത് കൊണ്ടുമാണ് തിരിച്ചുവരവിന് ഒരുത്തി എന്ന ചിത്രം തിരഞ്ഞെടുത്തതെന്ന് നവ്യ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ നിന്നും സിനിമ കുറേ കൂടി റിയലിസ്റ്റിക്കായ ഒരു സമയമാണ്. അതിന് ഒത്ത് അഭിനിയിക്കാന്‍ സാധിച്ചുവെന്ന് കരുതുന്നു എന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 18നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിനായകനും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മാണം. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT