Film News

ഇന്ത്യക്ക് ഡബിൾ, മിഷേൽ യു നടി, ഫ്രേസർ നടൻ, ഓസ്കാറിൽ തിളങ്ങി എവരിത്തിങ്ങ് എവരിവേർ ഓൾ അറ്റ് വൺസ്

തൊണ്ണൂറ്റിയഞ്ചാമത് ഓസ്കാർ വേദിയിൽ ഇന്ത്യക്ക് പുരസ്കാര നേട്ടം. മികച്ച ​ഗാനത്തിനും ‍ഡോക്യുമെന്ററി ഷോർട്ടിനുമുള്ള പുരസ്കാരങ്ങളാണ് ഇന്ത്യയുടെ നേട്ടം. രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആർആർആർ എന്ന ചിത്രത്തിലെ എംഎം കീരവാണിയൊരുക്കിയ നാട്ടു നാട്ടു എന്ന ​ഗാനം പുരസ്കാരം നേടിയപ്പോൾ, കാർത്തികി ​ഗോൺസാൽവേസ് സംവിധാനം ചെയ്ത തമിഴ് ഷോർട്ട് ഡോക്യുമെന്ററി എലിഫന്റ് വിസ്പറേഴ്സാണ് മറ്റൊരു പുരസ്കാരം നേടിയത്.

‍ഡാനിയൽ ക്വാനും ഡാനിയൽ ഷെയ്നേർട്ടും സംവിധാനം ചെയ്ത എവരിത്തിങ്ങ് എവരിവേർ ഓൾ അറ്റ് വൺസാണ് മികച്ച ചിത്രം,മികച്ച സംവിധായകൻ, മികച്ച നടി, മികച്ച സഹനടി, സഹനടൻ , എഡിറ്റിം​ഗ് , തിരക്കഥ തുടങ്ങി ഏഴ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ചിത്രത്തിലൂടെ മിഷേൽ യു മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ ആദ്യ ഏഷ്യൻ അഭിനേത്രിയായി മാറി.

ദ വെയ്ലിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസറാണ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മികച്ച മേക്കപ്പിനുള്ള പുരസ്കാരവും വെയ്ൽ സ്വന്തമാക്കി. ജർമൻ ചിത്രം ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ടാണ് നേട്ടമുണ്ടാക്കിയ മറ്റൊരു പ്രധാന ചിത്രം. മികച്ച വിദേശചിത്രം, സിനിമാറ്റോ​ഗ്രഫി, പശ്ചാത്തലസം​ഗീതം പ്രൊഡക്ഷൻ ഡിസൈൻ എന്നീ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.

ജെയിംസ് കാമറൂണിന്റെ അവതാർ വേ ഓഫ് വാട്ടർ മികച്ച വിഷ്വൽ എഫക്ടിനുള്ള പുരസ്കാരവും ബ്വാക്ക് പാന്തർ വാക്കണ്ട ഫോർ എവർ മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരവും ടോപ് ​ഗൺ മാവെറിക്ക് മികച്ച സൗണ്ടിനുള്ള പുരസ്കാരവും നേടി. സാറ പോളിയുടെ വുമൺ ടോക്കിങ്ങിനാണ് അഡാപ്റ്റഡ് സ്ക്രീൻപ്ലേയ്ക്കുള്ള പുരസ്കാരം. ഒൻപത് ഓസ്കാർ നോമിനേഷൻസുണ്ടായിരുന്ന നെറ്റ്ഫ്ലിക്സ് ചിത്രം ബാൻഷീസ് ഓഫ് ഇൻഷിറിനും സ്റ്റീവൻ സ്പിൽബർ​ഗിന്റെ ദ ഫേബിൾമാനും പുരസ്കാരങ്ങൾ ഒന്നും തന്നെ നേടാനായില്ല.

Best Picture: “Everything Everywhere All at Once”

Best Actress: Michelle Yeoh, “Everything Everywhere All at Once”

Best Actor: Brendan Fraser, “The Whale”

Best Director: Daniel Kwan, Daniel Scheinert, “Everything Everywhere All at Once”

Best Original Song: “Naatu Naatu,” “RRR”

Best Documentary Feature: “Navalny”

Best Adapted Screenplay: “Women Talking”

Best Original Screenplay: “Everything Everywhere All at Once”

Best Costume Design: “Black Panther: Wakanda Forever”

Best International Feature: “All Quiet on the Western Front”

Best Supporting Actor: Ke Huy Quan, “Everything Everywhere All at Once”

Best Animated Feature: “Guillermo Del Toro’s Pinocchio”

Best Visual Effects: “Avatar: The Way of Water”

Best Cinematography: “All Quiet on the Western Front”

Best Supporting Actress: Jamie Lee Curtis, “Everything Everywhere All at Once”

Best Film Editing: “Everything Everywhere All at Once”

Best Score: “All Quiet on the Western Front”

Best Sound: “Top Gun: Maverick”

Best Production Design: “All Quiet on the Western Front”

Best Makeup and Hairstyling: “The Whale”

Best: Documentary (Short Subject): “The Elephant Whisperers”

Best Short (Animated): “The Boy, the Mole, the Fox and the Horse”

Best Short Film (Live Action): “An Irish Goodbye”

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT