Film News

''ഇന്ത കാലത്തുക്ക് കാതല്‍ കഥൈ'', പാ രഞ്ജിത്ത് പ്രണയചിത്രം നച്ചത്തിരം നഗര്‍ഗിരത് ട്രെയിലര്‍

സാര്‍പ്പട്ടൈ പരമ്പരൈ എന്ന സിനിമക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നഗര്‍ഗിരത് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. യുവതാരങ്ങളെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കിയ ചിത്രം കൂടിയാണിത്. കാളിദാസ് ജയറാം, ദുഷാര വിജയന്‍, കലൈയരസന്‍ എന്നിവരാണ് പ്രധാന റോളുകളില്‍. ഓഗസ്‌റ് 31 ന് സിനിമ തീയറ്ററുകളിലെത്തും.

ചെന്നൈയിലെ ഒരു തിയറ്റര്‍ ഗ്രൂപ്പ് പുതിയ കാലത്തെ പ്രണയം ഇതിവൃത്തമാക്കി ഒരു നാടകം പ്ലാന്‍ ചെയ്യുന്നതാണ് ട്രെയിലറിന്റെ തുടക്കം. കാളിദാസ് ജയറാമിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ ചിത്രത്തിലെ കഥാപാത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നാടകത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ട്രൈലറില്‍ നാടകീയതയുള്ള വര്‍ണ്ണനയും യാഥാര്‍ഥ്യത്തിന്റെ കലര്‍പ്പും ഒരേസമയം ആസ്വാദ്യമാകുന്നു. പ്രണയത്തിനു പുറകില്‍ സമൂഹം തീര്‍ക്കുന്ന കഥകളിലേക്കാണ് പ്രേക്ഷകരെ സിനിമ സ്വാഗതം ചെയ്യുന്നത്.

പാ രഞ്ജിത്ത് തന്നെ കഥയൊരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം കിഷോര്‍ കുമാര്‍ ആണ്. സംഗീതത്തിന് ഊന്നല്‍ കൊടുത്തിരിക്കുന്ന സിനിമയില്‍ അറിവ്, ഉമാ ദേവി എന്നിവര്‍ ചര്‍ന്നാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. 'ഇരണ്ടാം ഉലക പോരിന്‍ കടൈശി ഗുണ്ട്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റാപ്പര്‍ കൂടിയായ തെന്‍മയാണ് സംഗീതസംവിധായകന്‍. സന്തോഷ് നാരായണന് പകരം മറ്റൊരു സംഗീത സംവിധായകനെ പാ രഞ്ജിത്ത് പരീക്ഷിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നച്ചത്തിരം നഗര്‍ഗിരത് എന്ന ചിത്രത്തിനുണ്ട്.

ഹരികൃഷ്ണന്‍, വിനോദ്, സര്‍പ്പട്ടൈ പരമ്പര ഫെയിം ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വി.പി.ആര്‍, ശ്യാം സുന്ദര്‍, രൂപേഷ്, ശ്യാം ലാല്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാ രഞ്ജിത്തിന്റെ തന്നെ നീലം പ്രൊഡക്ഷന്‌സും യാഴി ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

WELCOME TO THE RING OF CHERIAN; വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്ററുമായി 'ചത്താ പച്ച' ടീം

ഇനി പൊളിറ്റിക്കൽ ഡ്രാമയ്ക്കുള്ള നേരം; നിവിൻ പോളി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

മോഹൻലാൽ സാർ അഭിനയം പഠിക്കാന്‍ പറ്റിയ ഒരു ഇന്‍സ്റ്റിട്യുഷൻ പോലെയാണ്: രാഗിണി ദ്വിവേദി

SCROLL FOR NEXT