ലോകയുടെ ട്രെയിലർ താൻ ലോഞ്ചിന് കുറച്ച് മുമ്പ് മാത്രമാണ് കണ്ടതെന്നും സ്വന്തം പടത്തിന്റെ ട്രെയിലർ കണ്ട് താൻ ഞെട്ടിപ്പോയി എന്നും നസ്ലെൻ ഗഫൂർ. തന്റെയും ചന്തു സലിംകുമാറിന്റെയും അരുൺ കുര്യന്റെയും കഥാപാത്രങ്ങൾ മാത്രമാണ് കുറച്ച് നോർമ്മലായിട്ടുള്ളത്. ലോകയിലെ മറ്റ് കഥാപാത്രങ്ങൾ എല്ലാം കുറച്ച് പ്രശ്നക്കാരാണ് എന്നും നസ്ലെൻ പറഞ്ഞു.
നസ്ലെൻ ഗഫൂറിന്റെ വാക്കുകൾ
ലോകയുടെ ട്രെയിലർ ഇത്രയും ദിവസം കണ്ടിരുന്നില്ല. ഇത്രയും വലിയ സ്ക്രീനിൽ അത് കാണാൻ സാധിച്ചു. ഭയങ്കര രസമുണ്ടായിരുന്നു. സ്വന്തം പടത്തിന്റെ ട്രെയിലർ കണ്ട് ഞെട്ടിപ്പോയി എന്നുതന്നെ പറയാം. അത്ര നല്ല വിഷ്വലുകളാണ് പടത്തിലുള്ളത്. എല്ലാവരും അത് തിയറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യുക. ഒരുപാട് പേരുടെ കഷ്ടപ്പാടും അധ്വാനവും സിനിമയ്ക്ക് പുറകിലുണ്ട്. ഞാനും ചന്തുവും അരുൺ കുര്യനും മാത്രമാണ് സിനിമയിൽ കുറച്ച് നോർമലായ ആളുകൾ. ബാക്കി എല്ലാവരും പ്രശ്നക്കാരാണ്.
'ലോക' സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.