Film News

റൊമാന്റിക് കോമഡിയുമായി നസ്ലെനും മമിതാ ബൈജുവും ; ഗിരീഷ് എ ഡി ചിത്രത്തിന് തുടക്കമായി

'തണ്ണീർമത്തൻ ദിനങ്ങൾ' , 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ ശ്യാം പുഷ്ക്കരൻ ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. നസ്ലിനും മമിതാ ബൈജുവും പ്രധാന താരങ്ങളാകുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ആയിയാണ് ഒരുങ്ങുന്നത്. 'അയാം കാതലൻ' ആണ് ​ഗിരീഷ് എഡിയുടെ സംവിധാനനത്തിൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

കിരൺ ജോസി, ഗിരീഷ് എ ഡി എന്നിവർ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം വിഷ്ണു വിജയ് ആണ് നിർവഹിക്കുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, കൊച്ചി, പൊള്ളാച്ചി എന്നിവടങ്ങളിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ. ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ സാബു. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്. 'പാൽ തൂ ജാൻവർ', 'തങ്കം' എന്നീ പ്രൊജക്ടുകൾക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമ കൂടിയാണിത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : രോഹിത് ചന്ദ്രശേഖർ പ്രൊഡക്ഷൻ ഡിസൈനർ : വിനോദ് രവീന്ദ്രൻ പബ്ലിസിറ്റി ഡിസൈൻ : യെല്ലോടൂത്ത് ലിറിക്‌സ് : സുഹൈൽ കോയ വസ്ത്രാലങ്കാരം : ധന്യ ബാലകൃഷണൻ എക്സ്സിക്യൂട്ടിവ് പ്രൊഡ്യൂസഴ്സ് : ബെന്നി കട്ടപ്പന ജോസ് വിജയ്. ഭാവന സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ വിതരണവും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT