Film News

ഞാൻ കമൽഹാസന്റെ കടുത്ത ആരാധകനാണ്; ലോകേഷ് കനകരാജ് ചിത്രം 'വിക്രമി'ൽ നരേനും

തമിഴകത്തെ സൂപ്പർ ഹിറ്റ് ചിത്രം കൈതിക്ക് ശേഷം ലോകേഷ് കനകരാജ് ചിത്രം 'വിക്രമി'ൽ നരേനും . കമൽഹാസൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ റോളിൽ എത്തുന്നത്. ചെറുപ്പം മുതലേ കമൽ ഹാസനോട് കടുത്ത ആരാധന ആണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് സ്വപ്ന സാക്ഷാത്കാരമാണെന്നും നരേൻ പറഞ്ഞു.

സിനിമയെ കുറിച്ച് നരേൻ

വിക്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോളാണ് തനിക്കും സിനിമയിൽ റോളുണ്ടെന്ന് മനസ്സിലായത്. ദുബായിൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം മടങ്ങിയെത്തപ്പോഴാണ് സിനിമയുടെ തിരക്കഥ കേൾക്കുന്നത്. സിനിമയിൽ അത്രത്തോളം പ്രധാനപ്പെട്ട കഥാപാത്രമാണ് തന്റേതെന്ന് ബോധ്യമായി. ചെറുപ്പം മുതലേ കമൽ ഹാസനോട് കടുത്ത ആരാധന ആയിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണ്. ലോകേഷിന്റെ സംവിധാനത്തിൽ കൂടി ആകുമ്പോൾ അതിലേറെ സന്തോഷമുണ്ട്. കൈതിക്ക് മുകളിൽ നിൽക്കുന്ന ചിത്രമായിരിക്കും വിക്രം. ആഗസ്റ്റിലാണ് എന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുവാൻ നിശ്ചയിച്ചിരിക്കുന്നത്. കൈതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലായിരിക്കും വിക്രത്തിൽ എത്തുക. കൈതിയിലെ പോലീസ് വേഷത്തിന് ശേഷം തമിഴിൽ നിന്ന് നിരവധി പോലീസ് വേഷങ്ങൾ ലഭിച്ചിരുന്നു. ഒരേ വേഷങ്ങൾ ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ട് വേണ്ടെന്ന് വെയ്ക്കുക ആയിരുന്നു. ഇത് കൂടാതെ മറ്റൊരു തമിഴ് ചിത്രം ചെയ്യുന്നുണ്ട്. ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉടനെ ഉണ്ടാകും.

ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു കമൽ ഹാസന്റെ മാസ് ആക്ഷൻ രം​ഗങ്ങളോടുകൂടിയ വിക്രം സിനിമയുടെ ടീസർ. ആക്ഷൻ ത്രില്ലർ ജോണറിൽ വരുന്ന 'വിക്രം' കമൽഹാസന്റെ 232-ാം ചിത്രമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് 2025; നാല് കോര്‍പറേഷനുകളില്‍ മുന്നില്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT