Film News

ലിജോയുടെ ഫ്രെയിമില്‍ 'ശിവാജിയായി അഭിനയിച്ച് മമ്മൂട്ടി'; നന്‍പകല്‍ നേരത്ത് മയക്കം ടീസര്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാവുന്ന 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു ലോക്കല്‍ ബാറില്‍ ശിവാജി ഗണേശന്റെ സിനിമ ഡയലോഗുകള്‍ അഭിനയിച്ച് കാണിക്കുന്ന മമ്മൂട്ടിയാണ് ടീസറില്‍ കാണുന്നത്. സിംഗിള്‍ ടേക്കില്‍ ചിത്രീകരിച്ചിരിക്കുന്ന സീനില്‍ ശിവാജി ഗണേശന്‍ അഭിനയിച്ച് 1973ല്‍ പുറത്തിറങ്ങിയ ഗൗരവം എന്ന സിനിമയിലെ ഡയലോഗാണ് മമ്മൂട്ടി അഭിനയിച്ച് കാണിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ. ഒറ്റ ഷെഡ്യൂളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT