Film News

നസ്രിയ തെലുങ്കിലേയ്ക്ക്, നാനി നായകൻ, ടൈറ്റിൽ 21ന്

നസ്രിയ നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനായി നാനി. വിവേക് ​​ആത്രേയ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് നവംബർ 21ന് പ്രഖ്യാപിക്കും. നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം റൊമാന്റിക് കോമഡി ഴോണറിലാണ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

നസ്രിയയെയും നാനിയേയും ഡ്രീം കോമ്പോ എന്ന് വിശേഷിപ്പിച്ചാണ് സംവിധായകൻ വിവേക് ​​ആത്രേയ് സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവെച്ചത്. ഇവർ ഒന്നിക്കുന്നതിലുളള ആകാംക്ഷയിലാണ് താൻ. ഈ ദീപാവലിയിൽ തെലുങ്ക് സിനിമാകുടുംബത്തിലേയ്ക്ക് ഞങ്ങൾ നസ്രിയയെയും സ്വാ​ഗതം ചെയ്യുന്നു എന്നും വിവേക് കുറിച്ചു. സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്.

എന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ഇത്രയും മികച്ച ടീമിനൊപ്പം പ്രവർത്തിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നസ്രിയ പറഞ്ഞു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരേയും കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരും.

Nani and Nazriya come together for the first time, make her debut in Telugu cinema

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT