Film News

'അങ്കിൾ' വിളി ഇഷ്ടമായില്ല, ഫോൺ വലിച്ചെറിഞ്ഞ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ

യുവനടൻ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതിൽ അനിഷ്ടം പ്രകടിപ്പിച്ച് തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ. 'സേഹരി' എന്ന തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റർ പ്രകാശനച്ചടങ്ങിനിടെയാണ് സംഭവം. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു നന്ദമുരി. ചടങ്ങിനിടയിൽ ചിത്രത്തിലെ യുവനടൻ അദ്ദേഹത്തെ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തിരുന്നു. എന്നാൽ ഇത് കേട്ടപാടെ താരത്തിന്റെ മുഖഭാവം മാറി. നടൻ ഉടൻ തന്നെ ക്ഷമ ചോദിച്ചെങ്കിലും ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നതായി വീഡിയോയൽ കാണാം.

ഇടയിൽ ഫോൺകോൾ വരുകയും എടുത്തുനോക്കിയ ശേഷം സ്റ്റേജിന് വെളിയിലേയ്ക്കായി വലിച്ചെറിയുന്നതും വീഡിയോയിൽ വ്യക്തമാണ്. പോസ്റ്റർ പ്രകാശനം ചെയ്യുന്നതിനിടയിൽ ദേഷ്യത്തോടെ പുറംചട്ട വലിച്ചുകീറുന്നതും അടുത്തുനിന്ന നായകനടന്റെ കൈ തട്ടിമാറ്റുന്നതും വിഡിയോയിലുണ്ട്.

ഏറെ നാളുകൾക്ക് ശേഷമാണ് നന്ദമുരി ബാലകൃഷ്ണ ചടങ്ങുകൾക്ക് അതിഥിയാവുന്നത്. കൊവിഡ് വ്യാപനം മൂലം ഷൂട്ടിങ് തിരക്കുകളിൽ നിന്നും പ്രൊമോഷൻ പരിപാടികളിൽ നിന്നും പൂർണമായും വിട്ടുനിന്ന താരം എട്ട് മാസങ്ങൾക്ക് ശേഷമാണ് 'സേഹരി'യുടെ ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കും ഗ്ലൗസും ധരിച്ചായിരുന്നു അദ്ദേഹം വേദിയിൽ എത്തിയത്. ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഗംഗാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സേഹരി'.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT