Film News

പ്രവാസിയായി നമിത പ്രമോദ്, ബോബന്‍ സാമുവല്‍ ചിത്രം ‘അല്‍ മല്ലു’ 17ന്   

THE CUE

നമിത പ്രമോദ് കേന്ദ്രകഥാപാത്രമായെത്തുന്ന അല്‍ മല്ലു 17ന് തിയ്യേറ്ററുകളിലെത്തും. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ബോബന്‍ സാമുവലാണ് ചിത്രത്തിന്റെ സംവിധായകന്‍. ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. പ്രവാസിയായ ഒരു യുവതിയുടെ ജീവിതമാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുമുഖം ഫാരിസ് മജീദാണ് നായകന്‍. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടുകളൊരുക്കിയ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ വികടകുമാരനാണ് ഇതിന് മുന്‍പ് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രം. അല്‍ മല്ലുവിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍ മജീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT