Film News

നമ്മള്‍ പെണ്ണുങ്ങള്‍ എത്ര ചെറുപ്പം കാത്ത് സൂക്ഷിച്ചാലും നല്ല കഥാപാത്രങ്ങള്‍ കിട്ടില്ല: നദിയ മൊയ്തു

എത്രയൊക്കെ ചെറുപ്പം കാത്തുസൂക്ഷിച്ചാലും പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ മികച്ച കഥാപാത്രങ്ങള്‍ നടിമാര്‍ക്ക് ലഭിക്കാറില്ലെന്ന് നദിയാ മൊയ്തു. ഭീഷ്മപര്‍വത്തിന്റെ പ്രൊമോഷണല്‍ പ്രസ്സ് മീറ്റിലാണ് നദിയ മൊയ്ദുവിന്റെ പ്രതികരണം.

മമ്മൂട്ടി ഇപ്പോഴും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

നദിയ മൊയ്ദു പറഞ്ഞത് ഇങ്ങനെ:

എന്തിനാണ് അസൂയ, കുശുമ്പൊന്നുമില്ല. സന്തോഷമല്ലേ ഉള്ളൂ. ഇത്ര കാലങ്ങള്‍ക്ക് ശേഷവും സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്. അതൊരു അനുഗ്രഹവും വരദാനവുമാണ്.

കുശുമ്പ് തോന്നുന്ന കാര്യമെന്ന് പറഞ്ഞാല്‍ മമ്മൂക്കയ്ക്ക് ഇപ്പോഴും അതുപോലുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്. നമ്മള്‍ പെണ്ണുങ്ങള്‍ എത്രയൊക്കെ പ്രിസര്‍വ് ചെയ്ത് നന്നായിരുന്നാലും അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല.

2007 ല്‍ റിലീസായ ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. മാര്‍ച്ച് മൂന്ന് വ്യാഴാഴ്ചയാണ് റിലീസ്. സുഷിന് ശ്യാമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ലെന, സൗബിന്‍ ഷാഹിര്‍, ജിനു ജോസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തീയേറ്ററുകളില്‍ നൂറു ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഭീഷ്മപര്‍വ്വത്തിനുണ്ട്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT