Film News

മമ്മൂട്ടിക്കൊപ്പം ചില 'ബ്ലാക്ക് ആന്റ് വൈറ്റ്' ഓർമ്മകൾ; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് നദിയ മാെയ്ദു

വളരെ അടുത്ത കാലത്താണ് നദിയ മൊയ്ദു സമൂഹ മാധ്യമങ്ങളിൽ ആക്ടീവ് ആകുന്നത്. പണ്ട് ഷൂട്ടിം​ഗ് സെറ്റിൽ വെച്ച് മമ്മൂട്ടിയ്ക്കൊപ്പമെടുത്ത ചിത്രങ്ങൾ ഇപ്പോൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് നദിയ. ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രത്തിൽ നിന്നുള്ള ഏറെ പ്രിയപ്പെട്ട ഒരോർമ്മ. അതെന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. സംവിധായകൻ ജോഷിയ്ക്കും മമ്മൂക്കയ്ക്കും ഒപ്പമുള്ള ആദ്യ ചിത്രവും. എന്നെ വിസ്മയിപ്പിച്ച ചില ആളുകളും വർഷങ്ങളായി നിലനിൽക്കുന്ന സൗഹൃദങ്ങളും.' എന്നാണ് നദിയ ഫേസ്ബുക്കിൽ കുറിച്ചത്. ലൊക്കേഷനിൽ നിന്നുള്ള രണ്ടു ചിത്രങ്ങളാണ് കുറിപ്പിനൊപ്പമുളളത്. ആദ്യചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പമാണെങ്കിൽ രണ്ടാമത്തേതിൽ ലാലു അലക്സ്, ലിസി, ശങ്കർ, ജോഷി എന്നിവരും ഒപ്പമുണ്ട്.

മമ്മൂട്ടിയുടെ ഏതു പ്രായത്തിലുളള ലുക്കിനും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ്. ഇപ്പോൾ വീണുകിട്ടിയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും ആഘോഷിക്കുകയാണ് ആരാധകർ. കുറച്ചു നാളുകൾക്ക് മുമ്പ് മക്കൾക്കൊപ്പം നദിയ മൊയ്തു പങ്കുവെച്ച ചിത്രങ്ങൾ കണ്ട് സഹോദരിമാരാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. മമ്മൂട്ടിയെ പോലെ തന്നെ ഇന്നും കാഴ്ചയിൽ ചെറുപ്പം തോന്നിക്കുന്ന നായികയാണ് നദിയ മൊയ്തു. ലേഡി മമ്മൂക്ക എന്ന് താരത്തെ വിശേഷിപ്പിക്കുന്നവരുമുണ്ട്.

‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളത്തിന് കിട്ടിയ നായികയാണ് നദിയ മൊയ്ദു. അന്നത്തെ സൂപ്പർ താരങ്ങളുടെ നായികയായി വെള്ളിത്തിരയിൽ സജീവമായിരിക്കുമ്പോഴായിരുന്നു വിവാഹത്തെ തുടർന്ന് നദിയ സിനിമയിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുക്കുന്നത്. പിന്നീട് ജയൻ രവി നായകനായ എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നദിയയുടെ തിരിച്ചുവരവ്. രണ്ടാം വരവിൽ മലയാളത്തിൽ മമ്മൂട്ടിയ്ക്കൊപ്പം 'ഡബിൾസ്' എന്ന ചിത്രത്തിലും അഭിനയിച്ചു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT