Film News

സൗബിന് പിറന്നാളാശംസകളുമായി 'നടികര്‍ തിലകം' ടീം ; പ്രത്യേക പോസ്റ്റര്‍

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'നടികര്‍ തിലകത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ സൗബിന്റെ പിറന്നാളോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തത്.

പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികര്‍ തിലകം. പുഷ്പ - ദ റൈസ് നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണമാണ് നടികര്‍ തിലകം

സുവിന്‍ സോമശേഖരനാണ് നടികര്‍ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.

ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യാക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് ആര്‍ ജി വയനാട്. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്.

പുതിയ പ്രതീക്ഷകളും കനത്ത പോരാട്ടങ്ങളും; 2026-27 പ്രീമിയർ ലീഗ് സീസണിന് പന്തുരുളുന്നു

ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ

ഗീരീഷ് എ.ഡിയുടെ നിവിൻ സോൺ തൂക്ക്; മികച്ച പ്രതികരണവുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

നൂറു രൂപയുടെ ക്ലബ്ബ് കച്ചവടവും ബ്രസീലും പിന്നെ നീണ്ടുപോകുന്ന ഐ എസ് എല്ലും : ഇന്ത്യൻ ഫുട്ബോളിൽ സംഭവിക്കുന്നതെന്ത്?

യഷ്-ഗീതു മോഹൻദാസ് ടീമിന്റെ ‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും

SCROLL FOR NEXT