Film News

നാദിര്‍ഷ-ഷെയിന്‍ നിഗം ചിത്രം; ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും

ഈശോ, കേശു ഈ വീടിന്റെ നാഥന്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി നാദിര്‍ഷ. ഷെയിന്‍ നിഗമാണ് നാദിര്‍ഷയുടെ അടുത്ത ചിത്രത്തില്‍ നായകനാവുന്നത്. നിഷാദ് കോയ തിരക്കഥ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. നാദിര്‍ഷ ഈ വര്‍ഷം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

നിലവില്‍ നാദിര്‍ഷ ദിലീപ് ചിത്രമായ കേശു ഈ വീടിന്റെ നാഥന്‍, ജയസൂര്യ ചിത്രം ഈശോ എന്നിവ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സജീവ് പാഴൂരിന്റെ തിരക്കഥയിലാണ് കേശു ഈ വീടിന്റെ നാഥന്‍.

അതേസമയം ഷെയിന്‍ നിഗത്തിന്റെ രണ്ട് ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്. ടികെ രാജീവിന്റെ ബെര്‍മുഡ, ഭൂതകാലം എന്നീ ചിത്രങ്ങളാണ് ഷെയിന്‍ നിഗത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. ബര്‍മുഡയില്‍ വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമാണ്. ഭൂതകാലം എന്ന ചിത്രത്തില്‍ രേവതിക്കൊപ്പമാണ് ഷെയിന്‍ സ്‌ക്രീനിലെത്തുന്നത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT