Film News

വിജയകാന്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്; വീഡിയോ വെെറൽ

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്‌ അന്ത്യാ‍ഞ്ജലി അർപ്പിക്കാനെത്തിയ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറാൻ പോകുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിജയ്‌ക്ക് നേരെ ചെരുപ്പ് എറിയുകയായിരുന്നു. വിജയ്യുടെ തലയുടെ പുറകിൽ കൂടി ചെരുപ്പ് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലാവുകയാണ്.

ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത വിജയ്‌ക്കെതിരെ അതിക്രമം കാണിച്ചവർക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. സംഭവത്തെ അപലപിച്ച് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നടനെ അപമാനിച്ച ആളെ കണ്ടു പിടിക്കണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ ഒട്ടേറെപ്പേർ ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച രാത്രി പാർട്ടി ആസ്ഥാനത്ത് എത്തിയാണ് വിജയകാന്തിന് വിജയ് അന്തിമോപചാരം അർപ്പിച്ചത്.

വിജയ്‌യുടെ സിനിമാ കരിയറിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്ത സിനിമകളിലധികവും. 1992-ല്‍ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച 'നാളെയെ തീര്‍പ്പ്' എന്ന ചിത്രം പരാജയമാതിനെ തുടർന്ന് വിജയകാന്ത് ആണ് പിന്നീട് വിജയ്യെ സിനിമ മേഖലയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. ആദ്യചിത്രം പരാജയപ്പെട്ടതോടെ വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് വിജയ് യുടെ കരിയറിന് ഊര്‍ജമാകുമെന്ന് താന്‍ കരുതിയെന്നും പിന്നീട് വിജയ്യുടെ അച്ഛനായ ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ പ്രതിഫലം പോലും വാങ്ങാതെയാണ് അന്ന് വിജയകാന്ത് അഭിനിയിച്ചത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT