Film News

'ബറോസ് ടീമില്‍ ഇനി മ്യൂസിക്കല്‍ ജീനിയസ് മാര്‍ക്ക് കിലിയനും'; മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയനും ഭാഗമാകുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ബറോസിന്റെ സഹ സംവിധായകന്‍ ടി.കെ രാജീവിനും മാര്‍ക്ക് കിലിയനും ഒപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ബറോസിന്റെ പശ്ചാത്തല സംഗീതം മാര്‍ക്ക് കിലിയനാണ് നിര്‍വ്വഹിക്കുക എന്നാണ് സൂചന.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ബിഫോര്‍ ദ റെയിന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന് സംഗീതം നല്‍കിയതും മാര്‍ക്ക് കിലിയന്‍ ആയിരുന്നു. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങള്‍ക്കാണ് മാര്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത്.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നിലക്കാണ് ബറോസ് ഒരുങ്ങുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാലിലെ അതിശയിപ്പിക്കുന്ന സംവിധായകനെയും കഠിനാധ്വാനിയായ വിഷ്വല്‍ സ്റ്റോറി ടെല്ലറെയും ബറോസില്‍ കാണാമെന്നാണ് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും മോഹന്‍ലാല്‍ തന്നെയാണ്. വാസ്‌കോഡി ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് ലാലിന്റെ കഥാപാത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇന്ത്യക്ക് പുറത്തും ബറോസ് വിതരണത്തിനെത്തിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് തിരക്കഥ.

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

തിരുത്തൽവാദിയുടെ സന്ദേ(ശ)ഹങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ആവേശപ്പൂരം; സല്‍മാന്‍ ഖാന്‍ കോഴിക്കോട്

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും; മെഗാ കോംബോ തിരികെ എത്തുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റിനൊപ്പം

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

SCROLL FOR NEXT