Film News

'ഞാൻ നേരത്തെ പറഞ്ഞില്ലേ ഈ പിള്ളേര് പൊളിയാണെന്ന്'; 'മുറ'യുടെ വിജയം ആഘോഷിച്ച് ടീം

'മുറ'യുടെ വിജയാഘോഷം നടത്തി അണിയറ പ്രവർത്തകർ. 'കപ്പേള'ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് 'മുറ'. ഇപ്പോൾ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷം നടത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. "ഞാൻ നേരത്തെതന്നെ പറഞ്ഞില്ലേ ഈ പിള്ളേര് പൊളിയാണെന്ന്" എന്നാണ് ചിത്രത്തിലെ പ്രാധന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെക്കുറിച്ച് സുരാജ് വിജയാഘോഷത്തിൽ പറഞ്ഞത്. ചടങ്ങിൽ നിർമ്മാതാവായ റിയാ ഷിബു,സുരാജ് വെഞ്ഞാറമ്മൂട്, ഹൃദു ഹറൂൺ, മാല പാർവതി, സംവിധായകൻ മുസ്തഫ തുടങ്ങി ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ ആണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. മാല പാർവതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്.

നാല് യുവാക്കൾ ഏറ്റെടുക്കുന്ന ദൗത്യവും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. കാനില്‍ അംഗീകാരം നേടിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റര്‍ ഒരുക്കിയ തഗ്‌സ്, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കാര്‍, ആമസോണ്‍ പ്രൈമില്‍ ഹിറ്റായ ക്രാഷ് കോഴ്‌സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങള്‍ക്കു ശേഷം മലയാളി കൂടിയായ ഹൃദു ഹാറൂണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലായാണ് മുറ ചിത്രീകരണം നടന്നത്. ഫാസില്‍ നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍: പി.സി. സ്റ്റണ്ട്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പിആര്‍ഒ പ്രതീഷ് ശേഖര്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT