Film News

മഹേഷ് ബാബുവിന്റെ പ്രതിഫലം ബോളിവുഡിന് താങ്ങനാവാത്തത് ആണെങ്കില്‍ അത് നല്ല കാര്യം: മുകേഷ് ഭട്ട്

തെലുങ്ക് വിട്ട് എവിടേക്കും ഇല്ലെന്നും ബോളിവുഡ് തന്നെ അര്‍ഹിക്കുന്നില്ലെന്നുമുള്ള നടന്‍ മഹേഷ് ബാബുവിന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കി നിര്‍മാതാവ് മുകേഷ് ഭട്ട്. മഹേഷ് ബാബുവിന്റെ പ്രതിഫലം ബോളിവുഡിന് താങ്ങാനാവാത്തത് ആണെങ്കില്‍ അത് നല്ല കാര്യമാണെന്നാണ് മുകേഷ് ഭട്ട് പറഞ്ഞത്. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

മുകേഷ് ഭട്ടിന്റെ വാക്കുകള്‍:

മഹേഷ് ബാബുവിന് ഞാന്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തിന് കഴിവും അതനുസരിച്ചുള്ള താരമൂല്യവുമുണ്ട്. അത് വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹം നേടിയെടുത്തതാണ്. വിജയം നേടിയ അഭിനേതാവാണ് മഹേഷ് ബാബു. അദ്ദേഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ബോളിവുഡിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ തെറ്റുപറയാനാവില്ല.

ഒരാളുടെ പ്രതിഫലത്തില്‍ ഇത്രയും ബഹളംവെയ്ക്കുന്നത് എന്തിനുവേണ്ടിയാണ്. ആര്‍ക്കെങ്കിലും വേണ്ടി സൗജന്യമായി ജോലി ചെയ്യണോ അല്ലെങ്കില്‍ ആര്‍ക്കെങ്കിലും 100 കോടി പ്രതിഫലമായി നല്‍കണോ എന്നത് എന്റെ തീരുമാനമാണ്. ബോളിവുഡില്‍ ആര്‍ക്കും പ്രതിഫലമായി പ്രത്യേക തുക നിശ്ചയിച്ചിട്ടൊന്നുമില്ല. ഒരു നടന്റെ പ്രതിഫലം നിശ്ചയിക്കുന്നത് പലഘടകങ്ങള്‍ കൊണ്ടാണ്. സംവിധായകനുമായുള്ള ബന്ധവും ഒരു പ്രത്യേക സംവിധായകനൊപ്പം ജോലിചെയ്യാനുള്ള അഭിനിവേശവുമെല്ലാം അതില്‍പ്പെടുന്നു.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT