Film News

'എന്ത് തോട്ടിലായിരിക്കാം, ഞാന്‍ ഈ തോട്ടിലായിപ്പോയത്????' തരംഗമായി മുഹ്‌സിന്‍ പരാരിയുടെ '03:00 AM'

ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹസിന്‍ പരാരി നിര്‍മിച്ച് സംവിധാനം ചെയ്ത പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. '03:00 AM' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയുടെ സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. വരികള്‍ മുഹ്‌സിന്‍ പരാരിയുടേതാണ്. സലീം കുമാറാണ് പാടിയിരിക്കുന്നത്. ലുക്മാന്‍ അവറാനാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.

കോഴിപങ്കിന് ശേഷം പരാരി നിര്‍മിക്കുന്ന മ്യൂസിക് വീഡിയോയാണ് '03:00 AM'. ഫഹദ് ഫാറ്റിലാണ് '03:00 AM'ന്റെ ഛായാഗ്രാഹകന്‍. നിസാം കാദിരി എഡിറ്റര്‍. റൈറ്റിംഗ് കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്.

മാമുക്കോയയെ കേന്ദ്രകഥാപാത്രമാക്കിയ 'നേറ്റിവ് ബാപ്പ'യാണ് മുഹസിന്‍ പരാരിയെ ശ്രദ്ധേയനാക്കിയ മ്യൂസിക് വീഡിയോ. പിന്നീടാണ് മുഹസിന്‍ 'കെഎല്‍ ടെന്‍ പത്ത്' സംവിധാനം ചെയ്ത് സിനിമയിലെത്തുന്നത്. 'ഫ്യൂണറല്‍ ഓഫ് എ നേറ്റീവ്' സണ്ണില്‍ ബിജിബാല്‍, രശ്മി സതീഷ് എന്നിവരും ഭാഗമായി. മാമുക്കോയ തന്നെയായിരിരുന്നു ഈ വീഡിയോയിലും കേന്ദ്രകഥാപാത്രം. രോഹിത് വെമുലയുടെ മരണവും ദളിത് രാഷ്ട്രീയവുമൊക്കെ നേറ്റീവ് സണ്ണിന് പ്രമേയമായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT