Film News

'ജെ.ഡി സ്റ്റുഡന്റ് അല്ല, പ്രൊഫസര്‍'; മാസ്റ്റര്‍ ടീസര്‍

തളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന 'മാസ്റ്റര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിജയ് നായകനും വിജയ് സേതുപതി പ്രതിനായകനുമാണ് ചിത്രത്തില്‍. ഇരുവരുടെയും കഥാപാത്രസ്വഭാവം അവതരിപ്പിക്കുന്നതാണ് ടീസര്‍. മറ്റ് വേഷങ്ങളിലെത്തുന്നവര്‍ സംഭാഷണങ്ങളിലൂടെ വിജയ്‌യുടെ കഥാപാത്രത്തെ അടയാളപ്പെടുത്തുന്ന തരത്തിലാണ് ടീസര്‍. മാളവിക മോഹനനാണ് നായിക. ഏപ്രില്‍ 9ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ലോക്ഡൗണിനെ തുടര്‍ന്ന് നീളുകയായിരുന്നു.

ത്രില്ലര്‍ പരിചരണത്തിലുള്ളതാണ് ചിത്രമെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ആക്ഷനും പ്രധാന്യമുണ്ടെന്ന് ടീസര്‍ ചൂണ്ടിക്കാട്ടുന്നു. 'കൈതി'ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. 'കൈതി' ബോക്‌സ് ഓഫീസില്‍ മികച്ച വിജയമാണ് നേടിയത്. ആന്‍ഡ്രിയ ജെറാമിയ,ശന്തനു ഭാഗ്യരാജ്,ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

മാസ്റ്ററിന്റെ ചിത്രീകരണ വേളയിലാണ് വിജയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടേണ്ടി വന്നത്. കേന്ദ്രസര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് നടനെ വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിക്കുന്നതാണ് ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ'ഡോണ്ട് ബീ ദ പേര്‍സണ്‍ സ്പ്രെഡിങ് ഹെയ്ട്രെഡ്' എന്ന് തുടങ്ങുന്ന പാട്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

Much Awaiting Tamil Film Master's Teaser Out

അടിമുടി ചിരി ഗ്യാരന്റി; ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT