Film News

'ഓളവും തീരവും' സെറ്റില്‍ എം.ടിക്ക് പിറന്നാള്‍ ആഘോഷം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ സെറ്റില്‍ 89 -ാം പിറന്നാള്‍ ആഘോഷിച്ച് എംടി വാസുദേവന്‍ നായര്‍. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ദുര്‍ഗ കൃഷ്ണ, സുരഭി ലക്ഷ്മി എന്നിവരും സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരത്തിന്റെ പുനരാവിഷ്‌കാരമാണ് ഈ ചിത്രം. അതിനാലാണ് തന്റെ 89-ാം പിറന്നാള്‍ ആഘോഷിക്കാന്‍ എംടി തൊടുപുഴയിലെത്തിയത്. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണ സ്വഭാവമുള്ള ചിത്രമെന്ന ഖ്യാതി നേടിയ ചിത്രം കൂടിയായിരുന്നു ഓളവും തീരവും. 52 വര്‍ഷത്തിന് ശേഷം പുതിയ ശൈലിയില്‍ ഓളവും തീരവും പുനരാവിഷ്‌കരിക്കപ്പെടുന്നത്.

എം.ടിയുടെ തിരക്കഥകളെ ആധാരമാക്കിയുള്ള നെറ്റ്ഫ്ളിക്സ് ആന്തോളജിയിലാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഓളവും തീരവും ഒരുങ്ങുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. മധു അവതരിപ്പിച്ച ബാപ്പുട്ടി ആയാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവുന്നത് ദുര്‍ഗ കൃഷ്ണയാണ്. ഉഷാ നന്ദിനി അവതരിപ്പിച്ച നബീസ എന്ന കഥാപാത്രമായാണ് ദുര്‍ഗ എത്തുന്നത്. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലനാകുന്നത് ഹരീഷ് പേരടിയാണ്. മാമുക്കോയയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT