Film News

'ദളപതി'യെ കാണാൻ 'തല'; ബീസ്റ്റ് സെറ്റിലെത്തി വിജയിനെ കണ്ട് ധോണി.

തമിഴകത്തിന്റെ ദളപതി വിജയും ചെന്നൈ സൂപ്പർ കിങ്സിന്റെ തല എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ധോണിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങൾ നിറയെ. ദളപതിയും തലയും എന്ന തലക്കെട്ടിലാണ് ഭൂരിഭാഗം ട്വീറ്റുകളും.

തമിഴ്നാടുമായി വളരെ അടുത്ത ബന്ധമാണ് ധോണിക്കുള്ളത്. ഐ.പി.എൽ തുടങ്ങിയത് മുതൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്ന ധോണിയുടെ ഈ വരവ്, പക്ഷെ അപ്രതീക്ഷിതമായിരുന്നുവെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

തമിഴിൽ വിജയമായിരുന്ന കോലമാവ്‌ കോകില എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസനാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ ജോർജിയയിൽ വെച്ച് പൂർത്തിയായിരുന്നു. സൺ പിക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

മാസ്റ്ററിന് ശേഷം നടൻ വിജയ് നായകനാകുന്ന ചിത്രമാണ് ബീസ്റ്റ് പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. എട്ട് വർഷത്തിന് ശേഷമാണ് പൂജ ഹെഗ്‌ഡെ തമിഴ്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. ജീവയോടൊപ്പം അഭിനയിച്ച ' മുഗംമൂടി ' ആണ് പൂജയുടെ ആദ്യ തമിഴ് ചിത്രം.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT