Film News

ചെമ്പൻ വിനോദും മമ്ത മോഹൻദാസും മുഖാമുഖം, സോഹന്‍ സീനുലാലിന്റെ 'അണ്‍ലോക്ക്'; ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'അണ്‍ലോക്ക്'ന്റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയും മംമ്ത മോഹന്‍ദാസും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഇന്ദ്രന്‍സ്, ഷാജി നവോദയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എറണാകുളം പ്രധാന ലൊക്കേഷൻ ആകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ 15നായിരുന്നു ആരംഭിച്ചത്.

അഭിലാഷ് ശങ്കർ ഛായാ​ഗ്രഹണവും സാജൻ വി എഡിറ്റിം​ഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ സാബു വിത്രയാണ് കലാ സംവിധാനം. റോണക്സ് സേവിയർ മേക്കപും രമ്യ സുരേഷ് കോസ്റ്റ്യൂമും. ഡേവിസണ്‍ സി ജെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്. മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് നിര്‍മ്മാണം.

movies-unlock-malayalam first look poster

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

SCROLL FOR NEXT