Film News

മൂത്തോന്‍ ട്രെയിലര്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍

THE CUE

ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും മൂത്തോന്‍ ട്രെയിലര്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍ . ഒക്ടോബര്‍ പതിനൊന്നിന്ട്രെയിലര്‍ പുറത്തിറക്കുമെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞു. ഭായ് എന്ന് വിളിപ്പേരുള്ള അക്ബര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഷഷാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും സിനിമയിലുണ്ട്.

ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സിനിമയിലെ പ്രകടനം കണ്ടാണ് റോഷന്‍ മാത്യുവിനെ അനുരാഗ് കശ്യപ് തന്റെ പുതിയ ബോളിവുഡ് ചിത്രത്തില്‍ നായകനാക്കിയത്. ഗീതു മോഹന്‍ദാസിനൊപ്പം അനുരാഗ് കശ്യപും മൂത്തോന്‍ സംഭാഷണ രചനയില്‍ പങ്കാളിയാണ്.

മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്.

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപു് നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT