Film News

‘ഇവിടെല്ലാം ഭായിയാണ് തീരുമാനിക്കുന്നത്’; ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ ട്രെയിലര്‍  

THE CUE

ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും മൂത്തോന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാകുമെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ്. ഭായ് എന്ന് വിളിപ്പേരുള്ള അക്ബര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

ലക്ഷദ്വീപിന്റെയും ബോംബെയുടെയും പശ്ചാത്തലങ്ങളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷഷാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും സിനിമയിലുണ്ട്. ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഈ സിനിമയിലെ പ്രകടനം കണ്ടാണ് റോഷന്‍ മാത്യുവിനെ അനുരാഗ് കശ്യപ് തന്റെ പുതിയ ബോളിവുഡ് ചിത്രത്തില്‍ നായകനാക്കിയത്. ഗീതു മോഹന്‍ദാസിനൊപ്പം അനുരാഗ് കശ്യപും മൂത്തോന്‍ സംഭാഷണ രചനയില്‍ പങ്കാളിയാണ്. മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്.

ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപു് നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT