Film News

ദുരിതാശ്വാസ ക്യാമ്പിലെ 3 ദിവസങ്ങള്‍; ‘മൂന്നാം പ്രളയം’ ട്രെയിലര്‍  

THE CUE

കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതനായ രതീഷ് രാജു സംവിധാനം ചെയ്യുന്ന മൂന്നാം പ്രളയം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കുട്ടനാട്ടിലെ ഒരു ദുരിതാശ്വാസ ക്യാമ്പും അവിടെ ഒത്തുകൂടുന്ന ജനങ്ങള്‍ നേരിടുന്ന പ്രശ്‌നവുമാണ് ചിത്രം പറയുന്നത്.

എസ് കെ വില്വന്‍ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ അഷ്‌ക്കര്‍ സൗദാനാണ് നായകനാകുന്നത്. സായ്കുമാര്‍, അനില്‍ മുരളി ,അരിസ്റ്റോ സുരേഷ്, കൂക്കിള്‍ രാഘവന്‍, സദാനന്ദന്‍ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കര്‍, സാന്ദ്ര നായര്‍, കുളപ്പുളി ലീല,ബേസില്‍ മാത്യു,അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, മഞ്ജു സുഭാഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റസാഖ് കുന്നത്താണ് ക്യാമറ, രഘുപതി സംഗീതം നിര്‍വഹിക്കുന്നു. നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസാണ് ' മൂന്നാം പ്രളയം'നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ജൂലൈ 26 ന് തിയേറ്ററിലെത്തും

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT