Film News

ലക്കി സിംഗ് വരുന്നു; വൈശാഖിന്റെ 'മോണ്‍സ്റ്റര്‍' ട്രെയ്‌ലര്‍

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ഇന്‍വെസ്റ്റിഗേറ്റീവ് സ്വഭാവമുള്ള റിവഞ്ച് ത്രില്ലറായിരിക്കും മോണ്‍സ്റ്റര്‍ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദീപക് ദേവ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ട്രെയ്‌ലറില്‍ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT