Mohanlal's Monster First Look  
Film News

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ നാളെ തിയേറ്ററിലേക്ക്

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ നാളെ (ഒക്ടോബര്‍ 21) തിയേറ്ററിലേക്ക്. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.

'മോണ്‍സ്റ്റര്‍ എന്ന സിനിമ വളരെ വ്യത്യസ്തമായ ഒരു ചിന്തയാണ്. ആര്‍ക്കും അങ്ങനെ പെട്ടന്ന് എടുക്കാന്‍ സാധിക്കുന്ന പ്രമേയമല്ല. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത', എന്നാണ് മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദീപക് ദേവ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT