Film News

'മോണ്‍സ്റ്ററി'ന്റെ വിലക്ക് നീക്കി ബഹ്‌റൈന്‍, 13 മിനിറ്റ് ട്രിം ചെയ്യും

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം മോണ്‍സ്റ്ററിന്റെ വിലക്ക് നീക്കി ബഹ്‌റൈന്‍. സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യ പ്രകാരം ചിത്രത്തില്‍ നിന്ന് 13 മിനിറ്റ് ട്രിം ചെയ്യാമെന്ന് അണിയറ പ്രവര്‍ത്തകര്‍ സമ്മതിച്ചിതിനെ തുടര്‍ന്നാണ് വിക്ക് നീക്കിയത്. അതിനാല്‍ ചിത്രം നേരത്തെ തീരുമാനിച്ചത് പോലെ ഒക്ടോബര്‍ 21ന് തന്നെ ബഹ്‌റൈനില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് വിലക്ക് മാറ്റിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്നലെയാണ് യു.എ.ഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മോണ്‍സ്റ്ററിന് വിലക്കേര്‍പ്പെടുത്തിയത്. ചിത്രത്തില്‍ എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.

പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദീപക് ദേവ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT