Film News

പ്രൊഫസറെ ചങ്ങലയിൽ തളച്ച് അലീസിയ; മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ ട്രെയ്‍ലര്‍ ആഗസ്റ്റ് രണ്ടിന്

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്‌ സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‍ലര്‍ റിലീസ് തീയതി പ്രഖ്യാപിച്ച് സീരീസിന്റെ അണിയറപ്രവർത്തകർ. ആഗസ്റ്റ് രണ്ടിനാണ് അഞ്ചാം സീസണിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് നാലാമത്തെ സീസണ്‍ അവസാനിച്ചത്. പ്രൊഫസറെ പിടികൂടിയ അലിസീയ അദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന വീഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ആ വീഡിയോയിലാണ് ട്രയലറിന്റെ റിലീസ് തീയതിയും ഉൾപ്പെടുത്തിയിക്കുന്നത്

മണി ഹെയ്സ്റ്റ് സീസണ്‍ 5 ആദ്യഭാഗം സെപ്തംബര്‍ മൂന്നിനും രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിനും റിലീസ് ചെയ്യും. പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചു. സീരീസിലെ ഏറ്റവും ആകാംക്ഷ നിറഞ്ഞ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്‌പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3, 4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സ്‍പാനിഷ് നെറ്റ്‍വര്‍ക്ക് ആയ ആന്‍റിന 3യില്‍ 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച ലാ കാസ ഡേ പാപ്പലിന്‍റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്ളിക്സ് വാങ്ങുകയായിരുന്നു. ജനപ്രീതി മനസിലാക്കി കൂടുതല്‍ മുതല്‍മുടക്ക് നടത്തിയാണ് തുടര്‍ സീസണുകളുടെ ചിത്രീകരണം നെറ്റ്ഫ്ളിക്സ് നടത്തിയത്. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT