Film News

'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ'; മോളിവുഡ് ടൈംസിന് പാക്ക് അപ്പ്‌

നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം 'മോളിവുഡ് ടൈംസ്' ചിത്രീകരണം പൂര്‍ത്തിയായി. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ' എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനില്‍. വിശ്വജിത്ത് ആണ് ക്യാമറ. മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ്.

സിനിമ പ്രമേയമായെത്തുന്ന ചിത്രമായതുകൊണ്ടുതന്നെ നസ്ലിന്‍, സംഗീത്, ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് പുറമേ, മലയാള സിനിമയിലെ പല പ്രമുഖരുടെയും ക്യാമിയോ റോളും ചിത്രത്തില്‍ പ്രതീക്ഷിക്കാം. തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായിമാറിയ എഡിറ്ററും തിരക്കഥാകൃത്തുംകൂടിയായ അഭിനവ് സുന്ദര്‍ നായകിന്റെ ചിത്രം, ആഷിഖ് ഉസ്മാന്റെ നിര്‍മ്മാണം എന്നീ പ്രത്യേകതകളും സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.

മലയാളത്തിലെ മികച്ച സംവിധായകന്‍, നായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വമ്പന്‍ ക്രൂ അണിനിരക്കുന്ന 'മോളിവുഡ് ടൈംസി'ന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.

മൂന്നാം അങ്കത്തിന് സമയമായി; ദൃശ്യം 3 റിലീസ് പ്രഖ്യാപിച്ചു

പെപ്പെ ഓൺ പാൻ ഇന്ത്യൻ മോഡ്; അൾട്രാ മാസ് സെക്കൻഡ് ലുക്കുമായി കാട്ടാളൻ ടീം

അഭിനവ് സുന്ദർ നായക് x നസ്‌ലൻ; 'മോളിവുഡ് ടൈംസ്' മെയ് 15ന്

ഗെയിം വേഴ്‌സ്; സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ കൊച്ചിയില്‍ അരങ്ങേറുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഇ-സ്പോര്‍ട്സ് മാമാങ്കം

'എനിക്ക് ഭയങ്കര ഇമ്പ്രൂവ്മെന്റ് ഉണ്ടെന്നാണ് മഞ്ജു പറഞ്ഞത്'; മധു വാര്യർ അഭിമുഖം

SCROLL FOR NEXT