Film News

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന നസ്ലന്‍ ചിത്രം 'മോളിവുഡ് ടൈംസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റെട്രോ വൈബിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ഈ വർഷം സമ്മർ റിലീസായി തിയറ്ററുകളിലെത്തും.

'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനില്‍ ആണ്. വിശ്വജിത്ത് ആണ് ക്യാമറ. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ& ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റും: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, VFX: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ് , സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ എഡിറ്ററും എഴുത്തുകാരനും കൂടിയായ അഭിനവ് സുന്ദര്‍ നായക് ചിത്രം, ആഷിക് ഉസ്മാന്‍ നിര്‍മാണം എന്നീ പ്രത്യേകതകളും ഈ സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്നു അഭിനവ്. 'ആനന്ദം', 'ഗോദ', 'ഉറിയടി', 'കുരങ്ങു ബൊമ്മൈ' തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായും അഭിനവ് പ്രവർത്തിച്ചിട്ടുണ്ട്.

മോളിവുഡ് ടൈംസ്’ന്റെ ചിത്രീകരണം പൂർത്തീകരിച്ച് ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമയ്ക്ക് പിന്നിലെ സിനിമയെ തന്നെ പ്രമേയമാക്കുന്ന ചിത്രമായതിനാല്‍ നസ്ലിന്‍, സംഗീത്, ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മലയാള സിനിമയിലെ നിരവധി പ്രമുഖരുടെ ക്യാമിയോ വേഷങ്ങളും ചിത്രത്തില്‍ പ്രതീക്ഷിക്കാം. ചിത്രത്തിന്റെ അടുത്ത അപ്ഡേഷനുകൾക്കായി ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT